താലി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

താലി

  1. വിവാഹസമയത്ത്വരൻ വധുവിന്റെ കഴുത്തില് അണിയിക്കുന്ന പ്രധാന ആഭരണം, മംഗല്യസൂത്രം;

ഇസ്ലാം : മുസ്ലീം വിവാഹത്തിന് താലിയോ താലി കെട്ടലോ -മിന്നുചാർത്തലോ - ഇല്ല. വധു താലി അണിയേണ്ടതുമില്ല.

  1. ഒരു കണ്ഠാഭരണം, കൂട്ടത്താലി, താലിമാല

(അനേകം താലികള് ഒരുമിച്ചുകോർത്ത്ഉണ്ടാക്കുന്നത്‌. ഉദാ: നാഗപടത്താലി, പൂത്താലി;

  1. അരത്താലി. (പ്ര) താലി അറുക = വൈധവ്യം ഉണ്ടാവുക. താലികെട്ട്‌, താലികെട്ടുകല്യാണം = ചില സമുദായങ്ങളില് കൗമാരപ്രായത്തിലുള്ള കന്യകയെ ഒരു ചടങ്ങിനുമാത്രമായി താലികെട്ടിച്ചുനടത്തുന്ന ഒരു കർമം. താലിക്കു കുറ്റംവരുക = ഭർത്താവു മരിക്കുക. താലിക്കു പൊന്നുകൊടുക്കുക = (മുസ്ലിം) സഹോദരന്റെ വിവാഹത്തിനു താലിയൊരുക്കുന്നതിനുള്ള സ്വർണം സഹോദരി നല്കുക. താലിമാല = താലികോർക്കാനുള്ള മാല, മംഗല്യസൂത്രം;
  2. ഒരുതരം കണ്ഠാഭരണം. താലിവയ്ക്കുക = വധുവിന്റെ കഴുത്തില് താലി അണിയിക്കുക. താലിവില്ക്കുക = കഠിനദാരിദ്യ്രമുണ്ടാവുക

നാമം[തിരുത്തുക]

താലി

  1. കീഴാനെല്ലി;
  2. കുടപ്പന;
  3. നിലപ്പന;
  4. കള്ള്‌;
  5. ഒരിനം മണ്ണ്‌ (സുഗന്ധമുള്ളത്‌);
  6. താമ്രവല്ലി;
  7. താക്കോല്

നാമം[തിരുത്തുക]

താലി

  1. ശിവൻ
"https://ml.wiktionary.org/w/index.php?title=താലി&oldid=550267" എന്ന താളിൽനിന്ന് ശേഖരിച്ചത്