ചോറ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

തബലയുടെ മുഖത്ത് തേച്ചുപിടിപ്പിച്ചിരിക്കുന്ന കറുത്ത നിറത്തിലുള്ള ചോറ് ശ്രദ്ധിക്കുക

നാമം[തിരുത്തുക]

ചോറ്

  1. അന്നം, അരി വേവിച്ചെടുത്തത്അരിവേവിച്ചത്‌;
  2. ഉപജീവനമാർഗം;
  3. ചിലവൃക്ഷങ്ങളുടെയും കായ്കളുടെയും മറ്റും ഉള്ളില് കാണുന്ന പതുപതുപ്പുള്ള വസ്തു;
  4. തലച്ചോറ്‌;
  5. ജനനസമയത്ത്കുഞ്ഞിന്റെപുറത്ത്പറ്റിയിരിക്കുന്ന അരിമാവുപോലുള്ള വസ്തു.
  6. മദ്ദളം, തബല തുടങ്ങിയ തുകൽവാദ്യങ്ങളുടെ മുഖത്ത് തേച്ചുപിടിപ്പിക്കുന്ന കറുത്ത നിറത്തിലുള്ള ആവരണം..
  7. (പ്രയോഗം) ചോറിടുക = മൃദംഗത്തിനും മറ്റും വലന്തലയില് ചോറില് കുഴച്ച കരി തേച്ചുപിടിപ്പിക്കുക.

പഴഞ്ചൊല്ലുകൾ[തിരുത്തുക]

  1. ഉണ്ടചോറിന്ഉചിതം കാട്ടുക
  2. കുട്ടിച്ചോറ്

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ് - boiled rice
  • തമിഴ് - சோறு, சாதம்
"http://ml.wiktionary.org/w/index.php?title=ചോറ്&oldid=326106" എന്ന താളിൽനിന്നു ശേഖരിച്ചത്