ഗർഭം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഗർഭം

പദോൽപ്പത്തി: (സംസ്കൃതം) ഗർഭ
  1. 'ഉള്ളിലിരിക്കുന്നത്.'
  2. പുരുഷബീജവും സ്ത്രീയുടെ അണ്ഡവും സംയോജിച്ചുണ്ടാകുന്ന ഭ്രൂണം;
  3. ഉദരത്തിൽ ഭ്രൂണം വളരുന്ന കാലഘട്ടം;
  4. ഗർഭാശയം;
  5. ഉൾവശം, അന്തർഭാഗം;
  6. ഉള്ളിലുള്ളത് (പദാന്തത്തിൽ പ്രയോഗം);
  7. താമരയുടെ പുഷ്പകോശം;
  8. നീരാവി ഉൾക്കൊണ്ടമേഘം, കാർമേഘം;
  9. പരുവിന്റെ ഉള്ളിൽ ഉണ്ടാകുന്ന പഴുപ്പ്, ദുഷ്ട്;
  10. ഭാവിഫലം അറിയുന്നതിനു കുട്ടികളുടെ കയ്യിൽ പുഷ്പം കൊടുത്തു തൊദുവിക്കാൻ രാശിചക്രം പോലെ വരയ്ക്കുന്ന കളങ്ങളിലൊന്നിന്റെ പേര്;
  11. നാടകത്തിലെ പഞ്ചസന്ധികളിലൊന്ന്;
  12. യമകത്തിന്റെ ഒരു വകഭേദം, രണ്ടാം പാദത്തെ മൂന്നാം പാദമായി അർഥവ്യത്യാസത്തോടെ ആവർത്തിക്കുന്നത്;
  13. മഹാപദ്മം എന്ന സംഖ്യയുടെ നൂറായിരം ഇരട്ടി;
"https://ml.wiktionary.org/w/index.php?title=ഗർഭം&oldid=553104" എന്ന താളിൽനിന്ന് ശേഖരിച്ചത്