കള്ളൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കള്ളൻ

  1. കള്ളംപറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവൻ, കക്കുന്നവൻ, മോഷ്ടാവ്. കള്ളനും ശിപായിയും കളി = കുട്ടികളുടെ ഒരു കളി. കള്ളനെ കാവൽ ഏൽപ്പിക്കുക (പഴഞ്ചൊല്ല്);
  2. വഞ്ചകൻ, ചതിയൻ, കൗശലക്കാരൻ;
  3. ജോലിചെയ്യുന്നതിൽ സൂത്രമോ മടിയോ കാണിക്കുന്നവൻ. ഉദാ: വേലക്കള്ളൻ;
  4. താക്കോൽകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കത്തക്കവണ്ണം താഴിൽ ഘടിപ്പിക്കുന്ന ലോഹക്കഷണം;
  5. തോക്കിന്റെ കാഞ്ചിയെ നിയന്ത്രിക്കുന്ന ഒരു ഉപകരണം, അതിന്റെ ചലനംകൊണ്ട് വെടിപൊട്ടുന്നതിനെ നിയന്ത്രിക്കാം. ഉദാ: കള്ളനില്ലാത്തോക്ക്;
  6. വ്യാജവസ്തു;
  7. ഒരിനം സ്രാവ്;
  8. പരുവിന്റെയും ചിരങ്ങിന്റെയും അകത്ത് പഴുപ്പ് കല്ലിച്ച് ആണിപോലുണ്ടാകുന്നത്;
  9. വറുക്കുകയോ പുഴുങ്ങുകയോ ചെയ്യുമ്പോൾ വേകാതെകിടക്കുന്ന ധാന്യമണി
"https://ml.wiktionary.org/w/index.php?title=കള്ളൻ&oldid=552770" എന്ന താളിൽനിന്ന് ശേഖരിച്ചത്