കട്ട

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കട്ട

പദോൽപ്പത്തി: (സംസ്കൃതം) കാഷ്ഠ
  1. തടിക്കഷണം;
  2. കട്ടിപിടിച്ച സാധനം, കട്ടയായ സാധനം, ഏതെങ്കിലും ദ്രവസാധനം ഉറഞ്ഞു ഘനീഭവിച്ചത്, കട്ടിയുള്ള സാധനത്തിന്റെ ഒരു കഷണം. ഉദാ: മഞ്ഞുകട്ട, ചെളിക്കട്ട. (പ്ര) കട്ടകുത്തുക = കട്ടകുത്തി വരമ്പ് ഉണ്ടാക്കുക;
  3. കുഴച്ച മണ്ണോ ചെളിയോ പ്രത്യേകരൂപത്തിൽ അറുത്ത് ഉണക്കിയെടുത്തത് (ഭിത്തികെട്ടുവാനും മറ്റുമായി);
  4. തട്ട്, വേദി;
  5. മെതിയടി, മരംകൊണ്ടുള്ള പാദരക്ഷ;
  6. മുളയരി;
  7. തടിയിൽ വരകൾ ഇടുവാൻ ആശാരിമാർ ഉപയോഗിക്കുന്ന ഒരു ഉപകരണം (..);
  8. ആഭരണങ്ങളിൽ മൊട്ടുപോലെയോ തട്ടുപോലെയോ കനത്തുതടിച്ച ഭാഗം. ഉദാ: കട്ടവച്ച മോതിരം;
  9. പിരിയാണികയറ്റി ഉറപ്പിക്കുന്നതിനു പിരിയിട്ട ദ്വാരത്തോടുകൂടിയ മൊട്ട്;
  10. ഹാർമോണിയത്തിൽ വിരൽകൊണ്ട് അമർത്തി ശബ്ദം പുറപ്പെടുവിക്കുന്നതിനുള്ളത്;
  11. മീൻ വലയുടെ കയറിൽ ഇടയ്ക്കിടെ കെട്ടിയിടുന്ന മരക്കഷണം

വിശേഷണം[തിരുത്തുക]

കട്ട

  1. ഉറഞ്ഞുകട്ടിയായിട്ടുള്ള, കൂടിയുറച്ച. ഉദാ: കട്ടത്തൈര്, കട്ടച്ചുണ്ണാമ്പ്;
  2. പൊക്കം കുറഞ്ഞ, മുണ്ടനായ, ചെറിയ. താരത. കട്ടയാൻ. കട്ടചിരൽ = തള്ളവിരൽ
"https://ml.wiktionary.org/w/index.php?title=കട്ട&oldid=552671" എന്ന താളിൽനിന്ന് ശേഖരിച്ചത്